അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് ഒമ്പത് പേരെ കാണാതായി

അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് ഒമ്പത് പേരെ കാണാതായി

ഇടുക്കി അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് ഒമ്പത് പേരെ കാണാതായി. മൂന്ന് സ്ത്രീകളും രണ്ട് പുരുഷനും മൂന്ന് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദിവാസി വനമേഖലയിലാണ് അപകടമുണ്ടായത്.

പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഒഴുക്കിൽപ്പെട്ടവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി വിവരമുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഫയർഫോഴ്‌സും ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share this story