4125 പേർക്ക് കൂടി കൊവിഡ്, 3463 പേർക്ക് സമ്പർക്കം വഴി; 19 മരണം

4125 പേർക്ക് കൂടി കൊവിഡ്, 3463 പേർക്ക് സമ്പർക്കം വഴി; 19 മരണം

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക്് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 19 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3463 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.

ഇതിൽ 412 പേരുടെ ഉറവിടം വ്യക്തമല്ല. നിലവിൽ 40, 382 പേരാണ് ചികിത്സയിൽ കഴിയുന്നത്. 87 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 38574 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.

Share this story