മുഖ്യമന്ത്രി സ്വയം മാനസിക നില പരിശോധിക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി സ്വയം മാനസിക നില പരിശോധിക്കണമെന്ന് ചെന്നിത്തല

താനൊഴിച്ച് നാട്ടിലുള്ളവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാൾ പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യം ചോദിക്കുന്നവരെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. മുഖ്യമന്ത്രി സ്വയം മാനസിക നില പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അഴിമതിയെ കുറിച്ച് ഞാൻ ചോദിച്ചപ്പോഴും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴും നിങ്ങൾക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പിണറായി പറഞ്ഞത്. ആലപ്പുഴയിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ഔദ്യോഗിക പക്ഷത്തിനെതിരെ പറഞ്ഞ വി.എസിനെതിരെയും അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പത്ര സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കും. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രി എന്നും മാധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാന ചരിത്രത്തിൽ ഒരു ഭരണാധികാരിയും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story