മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീട് കയറി ആക്രമിക്കുമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീട് കയറി ആക്രമിക്കുമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരുമൊക്കെ എവിടെയാണെന്നും അവർ തിരിച്ച് വീടുകളിലേക്ക് വരുന്നത് എപ്പോഴാണ് എന്നതടക്കമുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി ഭീഷണി മുഴക്കി

യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ പോലീസ് അകാരണമായി കയറുന്നുണ്ടെന്നും അതേ നാണയത്തിൽ പ്രതികരിക്കുമെന്നും ഇയാൾ പറഞ്ഞു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്യാംരാജ്.

മന്ത്രി കെ ടി ജലീലിന്റെ കാറിന് കുറുകെ വാഹനങ്ങളിട്ട് അപകടപ്പെടുത്താൻ ശ്രമിച്ചതിനും കരിങ്കൊടി കാണിച്ചതിനും യുവമോർച്ച ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവമോർച്ചക്കാരുടെ വീടുകളിൽ പോലീസ് പരിശോധനക്ക് ചെന്നത്.

Share this story