മലപ്പുറത്ത് കോവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറത്ത് കോവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: കോവിഡ് ഭേദമായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം കിഴിശേരിയിലെ എന്‍സി ഷെരീഫ്-സഹല ദമ്പതികള്‍ക്കാണ് ചികിത്സ നിഷേധിച്ചതുമൂലം ഇരട്ടക്കുട്ടികളെ നഷ്ടമായത്.

നേരത്തെ കോവിഡ് ബാധിച്ചിരുന്ന യുവതിയെ കോവിഡ് ആശുപത്രിയായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കോവിഡിന്റെ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് ആശുപത്രികളില്‍ നിന്ന് നിര്‍ബന്ധം പിടിച്ചതിനാല്‍ അഞ്ച് ആശുപത്രികള്‍ കയറിയിറങ്ങി. ഡോക്ടര്‍മാരില്ലാത്തതിനാല്‍ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കിയില്ല. ഒടുവില്‍ 14 മണിക്കൂറിന് ശേഷമാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.

എന്നാല്‍ അവിടെവച്ചും നടന്ന പ്രസവത്തില്‍ യുവതിയ്ക്ക് തന്റെ ഇരട്ടക്കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അതേസമയം സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Share this story