പോലീസുദ്യോഗസ്ഥരെ മടക്കി അയച്ചു; തനിക്ക് സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ

പോലീസുദ്യോഗസ്ഥരെ മടക്കി അയച്ചു; തനിക്ക് സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ

സുരക്ഷയ്ക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മടക്കി അയച്ചു. തനിക്ക് സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ എഴുതി നൽകി. ഇന്റലിജൻസ് എഡിജിപിയാണ് കെ സുരേന്ദ്രന് സുരക്ഷക്ക് നിർദേശിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയേർപ്പെടുത്താൻ കോഴിക്കോട് റൂറൽ എസ്പിക്ക് നേരത്തെ നിർദേശം നൽകിയത്. എഡിജിപിയുടെ നിർദേശപ്രകാരം വടകരയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സുരേന്ദ്രന്റെ സുരക്ഷയ്ക്കായി ഇന്ന് തിരുവനന്തപുരത്ത് എത്തിയത്

താൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള സർക്കാരിൽ നിന്ന് അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പൊലീസ് തനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story