ലൈഫ് മിഷൻ ഇടപാട്: സ്വർണക്കടത്ത് കേസ് പ്രതികളെ സിബിഐ ചോദ്യം ചെയ്യും

ലൈഫ് മിഷൻ ഇടപാട്: സ്വർണക്കടത്ത് കേസ് പ്രതികളെ സിബിഐ ചോദ്യം ചെയ്യും

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്യും. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയെ സമീപിക്കും.

കോൺസുലേറ്റിൽ സ്വാധീനം ഉപയോഗിച്ച് കരാർ വാങ്ങി നൽകാമെന്ന ഉറപ്പിൽ യൂനിടാക് കമ്പനിയിൽ നിന്ന് സ്വപ്‌നയും സംഘവും കോടികളുടെ കമ്മീഷൻ കൈപ്പറ്റിയെന്നാണ് മൊഴികൾ. ഓൺലൈൻ വഴി 4.25 കോടി രൂപ സ്വപ്‌നയും സംഘവും കമ്മീഷൻ കൈപ്പറ്റിയതായി യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴി

യൂനിടാക് നടത്തിയ ബാങ്കിടപാടുകളും സിബിഐ പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നാലെ ലൈഫ് മിഷൻ സിഇഒ അടക്കമുള്ളവരെയും ചോദ്യം ചെയ്യും.

Share this story