പുതിയ ന്യൂനമർദ്ദം ; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

പുതിയ ന്യൂനമർദ്ദം ; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ആന്ധ്ര, ഒഡീഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. എന്നാൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

അതേസമയം കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഇക്കുറി ഒമ്പത് ശതമാനം അധിക മഴയാണ് കിട്ടിയത്. കൂടുതൽ മഴ കിട്ടിയത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്.

Share this story