ആരും ഐ ഫോൺ വാങ്ങി തന്നിട്ടില്ല; കാശ് കൊടുത്ത വാങ്ങിയ ഫോണാണ് കയ്യിലുള്ളതെന്ന് ചെന്നിത്തല

ആരും ഐ ഫോൺ വാങ്ങി തന്നിട്ടില്ല; കാശ് കൊടുത്ത വാങ്ങിയ ഫോണാണ് കയ്യിലുള്ളതെന്ന് ചെന്നിത്തല

തനിക്ക് സ്വപ്ന സുരേഷ് ഐ ഫോൺ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.

ആരും തനിക്ക് ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലിൽ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിലാണ് ചെന്നിത്തലക്ക് ഫോൺ വാങ്ങി നൽകിയ വിവരം വെളിപ്പെടുത്തിയത്. സ്വപ്‌ന ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ഐ ഫോൺ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്നുമാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്

Share this story