നെടുമ്പാശ്ശേരിയിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു

നെടുമ്പാശ്ശേരിയിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു

കൊച്ചി നെടുമ്പാശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു. തുറവൂർ സ്വദേശി ജിസ്‌മോനാണ് മരിച്ചത്. കയ്യാലപടിയിൽ നിൽക്കുകയായിരുന്ന ജിസ്‌മോനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ജിസ്‌മോനെ ഇന്നലെ എക്‌സൈസ് അറസ്റ്റ് ചെയ്ത് വിട്ടയിച്ചിരുന്നു. അക്രമികളായ മൂന്ന് പേരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

Share this story