കേരളത്തിന്റെ പ്രതിരോധം ഫലപ്രദം; ജാഗ്രതയും നടപടികളും വെറുതെ ആയില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധം ഫലപ്രദം; ജാഗ്രതയും നടപടികളും വെറുതെ ആയില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ദേശീയ ശരാശരിയേക്കാൾ താഴേയാണ്. ഇതുവരെ കാണിച്ച ജാഗ്രത വെറുതെ ആയില്ല. തുടർന്നും ശക്തമായ ജാഗ്രത പാലിക്കേണ്ടതുണ്ട്

ഓഗസ്റ്റിൽ ഐസിഎംആർ നടത്തിയ സീറോ സർവേ പ്രകാരം കേരളത്തിൽ 0.8 ശതമാനം ആളുകൾക്കാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയത്. ദേശീയ തലത്തിൽ ഇത് 6.6 ശതമാനാണ്. എല്ലാവർക്കും രോഗം വരുമെനന്ന നിലയിൽ പ്രചിപ്പിക്കുന്ന ധാരണ തെറ്റാണ്

ടെസ്റ്റ് പെർ മില്യൺ ദേശീയ തലത്തിൽ 77,054 ആണ്. കേരളത്തിലിത് 92,788 ആണ്. ദേശീയതലത്തിൽ 10 ലക്ഷത്തിൽ 99 മരണം എന്നാണ് കണക്ക് എങ്കിൽ കേരളത്തിലിത് 25 ആണ്. മരണനിരക്കിന്റെ ദേശീയ ശരാശരി 1.55 ആണ്. കേരളത്തിൽ 0.36 ശതമാനവും.

Share this story