കുട്ടികളുടെ നഗ്നചിത്രം ഡൗൺലോഡ് ചെയ്തു; ബിജെപി ഐടി സെൽ മുൻ കോർഡിനേറ്റർ അറസ്റ്റിൽ

കുട്ടികളുടെ നഗ്നചിത്രം ഡൗൺലോഡ് ചെയ്തു; ബിജെപി ഐടി സെൽ മുൻ കോർഡിനേറ്റർ അറസ്റ്റിൽ

ഇന്റർനെറ്റിൽ നിന്ന് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത ബിജെപി ഐടി സെൽ മുൻ കോർഡിനേറ്റർ അറസ്റ്റിൽ. ആലത്തൂർ മണ്ഡലം ഐടി സെൽ മുൻ കോർഡിനേറ്റർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളി(28)യാണ് അറസ്റ്റിലായത്.

ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ് പിയുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ബിജെപി നേതാവിനെ പിടികൂടിയത്. ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടികൂടി. ഐടി ആക്ട് 67 പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു.

Share this story