ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി

ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി

മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ കൊല്ലം സ്വദേശി ഹൃദേശ് ആണ് ഹര്‍ജി നല്‍കിയത്. യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഭക്ഷ്യ കിറ്റുകള്‍ മന്ത്രി സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്‍തതില്‍ അഴിമതിയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂര്‍, എംഡി മുഹമ്മദ് റഫീക്ക് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഭക്ഷ്യക്കിറ്റ് വിതരണം കണ്‍സ്യൂമര്‍ ഫെഡ് വഴിയാണ് നടന്നത്.

Share this story