കൊവിഡ് ബാധിച്ച രോഗിയെ പുഴുവരിച്ച സംഭവം; സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും

Share with your friends

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആരോഗ്യവകുപ്പ് തീരുമാനം എടുക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് മന്ത്രിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറി.

കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണയടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവും ആരോഗ്യവകുപ്പ് ശ്രമിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ കുറവ് നികത്തുന്നത് സംബന്ധിച്ച തീരുമാനങ്ങളും ഇന്നുണ്ടാകും. എം.ഇ.ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പുനപരിശോധിക്കാമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!