സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും; നിർണായക വെളിപ്പെടുത്തലുകൾ

സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും; നിർണായക വെളിപ്പെടുത്തലുകൾ

തൃശ്ശൂരിൽ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് പ്രതികളെ തെളിവെടുപ്പിന് എത്തിക്കും. ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിക്കുക.

സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചതായി സുജയ് പോലീസിനോട് വെളിപ്പെടുത്തി. വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും വെളിപ്പെടുത്തി. ഇന്നലെ തണ്ടിലത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്.

അതേസമയം മുഖ്യപ്രതി നന്ദനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സനൂപിനെ കുത്തിയത് ഇയാളാണ്. നന്ദനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും.

Share this story