സിബിഐ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

സിബിഐ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: സിബിഐ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐ ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി മുദ്രവച്ച കവറിലാണ് ഹൈകോടതിയിൽ സമർപ്പിച്ചത്. ഇന്നലെ കേസ് ഡയറി ഹാജരാക്കാൻ സന്നദ്ധരാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു,

കോടതി ഇന്നലെ അനുമതി നൽകിയതിൻറെ അടിസ്‌ഥാനത്തിലാണ് സിബിഐ കേസ് ഡയറി കോടതിയിൽ സമർപ്പിച്ചത്. കോടതി സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് നടപടി. സംസ്ഥാനസര്‍ക്കാരും യൂണി ടാക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറയാനിരിക്കെയാണ് സിബിഐ ഡയറി ഹാജരാക്കിയത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ വലിയ ഇടപാടുകൾ ആണ് നടന്നതെന്ന് സിബിഐ ഇന്നലെ കോടതിയിൽ അറിയിച്ചിരുന്നു.

Share this story