കൊച്ചിയിൽ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ പിടി തോമസ് എംഎൽഎയുടെ പങ്കും ആദായനികുതി വകുപ്പ് അന്വേഷിക്കും

കൊച്ചിയിൽ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ പിടി തോമസ് എംഎൽഎയുടെ പങ്കും ആദായനികുതി വകുപ്പ് അന്വേഷിക്കും

കൊച്ചിയിൽ കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് എംഎൽഎ പിടി തോമസിന്റെ പങ്കും പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ്. അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് എത്തുന്ന സമയത്ത് പിടി തോമസ് എംഎൽഎയും ഇവിടെയുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ എംഎൽഎ രക്ഷപ്പെടുകയായിരുന്നു. രാജീവനിൽ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും ഇവിടെയുണ്ടായിരുന്നു.

രാധാകൃഷ്ണനാണ് പണം കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. അതേസമയം എംഎൽഎക്ക് ഇതിലെന്താണ് കാര്യമെന്നതാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. ഭൂമി തർക്കം പരിഹരിക്കുന്നതിനായാണ് എംഎൽഎ എത്തിയതെന്നാണ് രാജീവൻ അവകാശപ്പെടുന്നത്.

Share this story