പോപുലർ ഫിനാൻസ് കോഴിക്കോട് ശാഖയിലും റെയ്ഡ്; 10 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

പോപുലർ ഫിനാൻസ് കോഴിക്കോട് ശാഖയിലും റെയ്ഡ്; 10 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

പോപുലർ ഫിനാൻസിന്റെ കോഴിക്കോട് ശാഖയിൽ പോലീസ് റെയ്ഡ് നടത്തുന്നു. ചേവായൂർ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് റെയ്ഡ് നടക്കുന്നത്. 10 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരിശോധനയിൽ കണ്ടെത്തി

രേഖകൾ കണ്ടെത്തുന്നതിനും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി സൈബർ സെൽ വിദഗ്ധരെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 82 പരാതികളാണ് കോഴിക്കോട് പോപുലർ ഫിനാൻസിനെതിരെ ലഭിച്ചത്. ഇതിൽ 20 പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തു

ചേവായൂരിന് പുറമെ കസബ, നടക്കാവ്, മാവൂർ സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. മറ്റ് ബ്രാഞ്ചുകളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

Share this story