തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു
തൃശ്ശൂരിൽ കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ മുറ്റിച്ചൂർ സ്വദേശി നിധിൽ ആണ് കൊല്ലപ്പെട്ടത് 28 വയസ്സായിരുന്നു. കാറിൽ നിന്ന് വലിച്ചിറക്കിയ ശേഷമാണ് നിധിലിനെ വെട്ടിക്കൊന്നത്.
സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകങ്ങൾക്ക് പിന്നിൽ. നേരത്തെ കൊല്ലപ്പെട്ട ആദർശും ഇന്ന് കൊല്ലപ്പെട്ട നിധിലും നിരവധി കേസുകളിലെ പ്രതികളാണ്. ഇരുവരുടെയും സംഘങ്ങൾ തമ്മിൽ നിരന്തരം സംഘർഷമുണ്ടാകാറുണ്ട്. ജൂലൈയിലാണ് ആദർശിനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
