എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് ഇന്ന് നാല് മരണം

എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് ഇന്ന് നാല് മരണം

കോവിഡ് ബാധിച്ച് എറണാകുളത്ത് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃപ്പൂണിത്തുറ, കതൃക്കടവ്, വെണ്ണല, പിറവം സ്വദേശികൾ ആണ് മരിച്ചത്. നാല് പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കതൃക്കടവ് സ്വദേശിനി മേരി ബാബു (69), തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), വെണ്ണല സ്വദേശി സതീശൻ (58), പിറവം സ്വദേശി അയ്യപ്പൻ (82) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ജില്ലയിൽ 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story