ജോസിന്റെ നിലപാട് ഗുണപരമായ മാറ്റമുണ്ടാക്കും; കേരളാ കോൺഗ്രസിനെ സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനർ

ജോസിന്റെ നിലപാട് ഗുണപരമായ മാറ്റമുണ്ടാക്കും; കേരളാ കോൺഗ്രസിനെ സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനർ

ഇടതു പക്ഷവുമായി സഹരിക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ജോസിന്റെ നിലപാട് ഗുണപരമായ മാറ്റമുണ്ടാക്കും. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയിൽ സുവ്യക്തമായ നിലപാടാണ് ജോസ് കെ മാണി പറഞ്ഞത്. ഇതിൽ ഒരു അവ്യക്തതയുമില്ലെന്ന് വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞത് രാഷ്ട്രീയ കാര്യങ്ങളാണ്. മുന്നണിയെ സംബന്ധിച്ചിടത്തോളം ജോസ് കെ മാണിയുടെ തീരുമാനം മുന്നണിയിലും ഘടകകക്ഷികളുമായും ചർച്ച ചെയ്യും. ഇതിനു ശേഷം തീരുമാനമെടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു

Share this story