ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചന; മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല

ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചന; മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല

ഇടതു മുന്നണിയിലേക്ക് പോയ ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് വികാരം നെഞ്ചിലേറ്റുന്നവർക്ക് ഇത് അംഗീകരിക്കാനാകില്ല. എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റിൽപ്പറത്തിയാണ് ഇടതുമുന്നണി ഇന്ന് മാണി സാറിന്റെ പാർട്ടിയെ സ്വാഗതം ചെയ്യുന്നത്.

മാണി സാർ നിരപരാധിയാണെന്ന് അറിഞ്ഞു കൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം ചെയ്തതെന്നാണ് എൽ ഡി എഫ് കൺവീനർ പറഞ്ഞത്. അവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാൻ ജോസ് കെ മാണിയും സംഘവും തീരുമാനിച്ചത്. മാണി സാറിന്റെ ആത്മാവ് ഇത് പൊറുക്കില്ല

കെ എം മാണി എന്നും യുഡിഎഫിന്റെ ഭാഗമായി നിന്നു കൊണ്ടാണ് പ്രവർത്തിച്ചത്. അദ്ദേഹത്തെ കള്ളനെന്ന് വിളിച്ച് തേജോവധം ചെയ്തവരാണ് ഇടതുമുന്നണിക്കാർ. അങ്ങോട്ടാണ് ജോസ് കെ മാണി പോകുന്നത്. കേരളാ കോൺഗ്രസിനൊപ്പം നിന്ന ജനവിഭാഗങ്ങൾ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this story