പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനൊപ്പം അറസ്റ്റ് ചെയ്തു. കൊട്ടറ സ്വദേശി അഞ്ജു, കാമുകൻ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പത്തും എട്ടും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു ഒളിച്ചോടിയത്. രഞ്ജിത്ത് ബസ് ജീവനക്കാരനാണ്

ഭർത്താവ് നൽകിയ പരാതിയിൽ രഞ്ജിത്തിന്റെ വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Share this story