ചമ്പക്കര പാലം ഉദ്ഘാടനം: ചീഫ് സെക്രട്ടറി പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ഹൈബി ഈഡനും പി ടി തോമസും

ചമ്പക്കര പാലം ഉദ്ഘാടനം: ചീഫ് സെക്രട്ടറി പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ഹൈബി ഈഡനും പി ടി തോമസും

ചമ്പക്കര പാലം ഉദ്ഘാടന ചടങ്ങിൽ ചീഫ് സെക്രട്ടറി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈബി ഈഡൻ എംപിയും പിടി തോമസ് എംഎൽഎയും. ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത എംപി, എംഎൽഎ, മേയർ എന്നിവരുടെ പേര് പരാമർശിക്കാതെ വിട്ടുകളഞ്ഞു. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ചീഫ് സെക്രട്ടറിക്കെന്ന് നേതാക്കൾ ആരോപിച്ചു

പ്രോട്ടോക്കോൾ പ്രകാരം ചീഫ് സെക്രട്ടറിക്കും മുകളിലാണ് എംപിയുടെയും എംഎൽഎയുടെയും സ്ഥാനം. നോട്ടീസിൽ പേരുണ്ടായിട്ടും തങ്ങളുടെ പേരുകൾ പറഞ്ഞില്ല. മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസംഗശേഷം മേയറെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ പരിപാടി കഴിഞ്ഞുവെന്ന് പറഞ്ഞ് അത് തടസ്സപ്പെടുത്തി. വേദിയിൽ വെച്ച് തന്നെ ഇതിൽ പ്രതിഷേധം അറിയിച്ചു

നിരവധി തവണയായി ഈ അവഗണന തുടരുന്നു. സ്വാഗത പ്രസംഗത്തിൽ പേര് പറഞ്ഞില്ലെന്ന് കരുതി പൊതുജീവിതം അവസാനിച്ചു പോകില്ല. എന്നാൽ മറ്റൊരു എംപിക്കും എംഎൽഎക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കുന്നതെന്നും പിടി തോമസ് പറഞ്ഞു

Share this story