ജോസ് കെ മാണി മുന്നണി വിട്ടതോടെ യുഡിഎഫ് നിലനിൽപ്പില്ലാത്ത മുന്നണിയായി മാറിയെന്ന് കോടിയേരി

ജോസ് കെ മാണി മുന്നണി വിട്ടതോടെ യുഡിഎഫ് നിലനിൽപ്പില്ലാത്ത മുന്നണിയായി മാറിയെന്ന് കോടിയേരി

യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതു മുന്നണിയുമായി സഹകരിക്കാനുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം സിപിഎം സ്വാഗതം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

യുഡിഎഫിലെ പ്രധാന കക്ഷിയാണ് മുന്നണി വിട്ട് പുറത്തു വന്നിരിക്കുന്നത്. യുഡിഎഫിന്റെ അടിത്തറ തകർക്കുന്ന തീരുമാനമാണിത്. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി മാറി. ഈ തീരുമാനം എൽ ഡി എഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കുന്ന തീരുമാനമാണ്.

യുഡിഎഫിന്റെ സമരങ്ങൾക്കേറ്റ തിരിച്ചടിയാണിത്. സമരങ്ങൾക്ക് ജനപിന്തുണയുമില്ല. ഘടകകക്ഷിയെ പോലും പിടിച്ചു നിർത്താനാകാത്ത പ്രതിസന്ധിയിലാണ് യുഡിഎപ്. ഇന്നലെ രാഷ്ട്രീയ സാഹചര്യത്തിൽ വർഗീയത നേരിടാൻ യുഡിഎഫിനാകില്ലെന്ന് കേരളാ കോൺഗ്രസ് തിരിച്ചറിഞ്ഞു. എൽ ഡി എഫ് സർക്കാർ സ്വീകരിച്ച വികസന നയത്തെയാണ് മാണി കോൺഗ്രസ് പിന്തുണക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Share this story