കടുത്ത നടപടിയുമായി സർക്കാർ; അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ അടക്കം 432 പേരെ പുറത്താക്കാൻ ഉത്തരവ്

Share with your friends

നീണ്ട അവധിയിൽ പ്രവേശിച്ച് ജോലിക്കെത്താത്ത ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ സർക്കാരിന്റെ കടുത്ത നടപടി. സർവീസിൽ നിന്ന് വിട്ടു നിൽകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ഒഴിവാക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെയാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്.

നിരവധി തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും വഴങ്ങാത്തവരെയാണ് പുറത്താക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ പുറത്താക്കിയിരുന്നു. സ്ഥിരം ജീവനക്കാരും പ്രൊബേഷൻമാരുമായ 385 ഡോക്ടർമാർക്കെതിരെയാണ് നടപടി

കൂടാതെ 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്‌നീഷ്യൻമാർ, 2 റേഡിയോ ഗ്രാഫർമാർ, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ആശുപത്രി അറ്റൻഡർ, തുടങ്ങിയവരെയാണ് പിരിച്ചുവിടുന്നത്

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

അനധികൃതമായി സര്വീസില് നിന്നും വര്ഷങ്ങളായി വിട്ടു നില്ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്മാരുള്പ്പെടെയുള്ള 432 ജീവനക്കാരെ സര്വീസില് നിന്നും നീക്കം ചെയ്യാന് സര്ക്കാര് ഉത്തരവിട്ടു. പല തവണ അവസരം നല്കിയിട്ടും സര്വീസില് പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് സാഹചര്യത്തില് ആരോഗ്യ മേഖലയില് ഡോക്ടര്മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല് തന്നെയാണ് ഇച്ഛാശക്തിയോടെ കര്ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല് വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്ട്ട് നല്കുന്നതിനും കര്ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്.
അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്മാരേയാണ് നടപടിക്രമങ്ങള് പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല്ത്ത് ഇന്സ്‌പെക്ടര്മാര്, 4 ഫാര്മസിസ്റ്റുകള്, 1 ഫൈലേറിയ ഇന്സ്‌പെക്ടര്, 20 സ്റ്റാഫ് നഴ്‌സുമാര്, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല് ഹൈനീജിസ്റ്റുമാര്, 2 ലാബ് ടെക്‌നീഷ്യന്മാര്, 2 റേഡിയോഗ്രാഫര്മാര്, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്ഡര് ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്മാര്, 1 പി.എച്ച്.എന്. ട്യൂട്ടര്, 3 ക്ലാര്ക്കുമാര് എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.
തുടര്ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്ച്ച വ്യാധികള് പടര്ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില് നിന്നും ജീവനക്കാര് മാറി നില്ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന് കഴിയില്ല. കൂടുതല് മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള് നിര്വഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില് നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്ത്തനങ്ങള്ക്ക് പ്രതിബന്ധങ്ങള് സൃഷ്ടിക്കുന്നതായി സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്നാണ് കര്ശന നടപടി സ്വീകരിക്കുന്നത്. സര്വീസില് പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്കി സര്ക്കുലര് പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില് നല്കുകയും ചെയ്തു. എന്നാല് മറുപടി നല്കിയതും ജോലിയില് പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്.
ഇത്രയധികം നാളുകളായി സര്വീസില് നിന്നും വിട്ടുനില്ക്കുന്നത് വകുപ്പിന്റെ പ്രവര്ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്ക്ക് അര്ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്വീസില് തുടരാനനുവദിക്കുന്നത് സേവനതല്പരരായ അര്ഹരായ ഉദ്യോഗാര്ത്ഥികള്ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്ശന നടപടി സ്വീകരിച്ചത്.
 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!