ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹം രോഗബാധിതനായതെന്ന് കണ്ടെത്തിയത്.

48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണം, അല്ലെങ്കിൽ നിലയ്ക്കലിൽ പരിശോധനക്ക് വിധേയമാകണമെന്നതാണ് ഭക്തർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിൽ പരിശോധനക്ക് വിധേയമായപ്പോഴാണ് ഇയാൾക്ക് രോഗം കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച തീർഥാടകനെ റാന്നി കാർമൽ എൻജിനീയറിംഗ് കോളജിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Share this story