ചെങ്ങന്നൂരിൽ സംശയരോഗിയായ ഭർത്താവ് ഭാര്യയെ വെട്ടിവീഴ്ത്തി; 50കാരൻ അറസ്റ്റിൽ

ചെങ്ങന്നൂരിൽ സംശയരോഗിയായ ഭർത്താവ് ഭാര്യയെ വെട്ടിവീഴ്ത്തി; 50കാരൻ അറസ്റ്റിൽ

ചെങ്ങന്നൂരിൽ ഭാര്യയുടെ വെട്ടിയ ഭർത്താവ് അറസ്റ്റിൽ. പെണ്ണൂക്കര വടക്കുംമുറിയിൽ കല്ലുമഠത്തിൽ രാധാകൃഷ്ണൻ(50)ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗോപിക(34) ചികിത്സയിലാണ്

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനെ തുടർന്ന് വാക്കത്തിയെടുത്ത് ഇയാൾ ഗോപികയെ വെട്ടി. വെട്ടേറ്റ് കൈവിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ രാധാകൃഷ്ണനെ ഇന്നലെ വൈകുന്നേരമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Share this story