തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി

തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എം എൽ എ. ഇക്കാര്യം ചൂണ്ടിക്കാടി ഷാജി പോലീസിൽ പരാതി നൽകി. ബോംബെ ബന്ധമുള്ള പാപ്പിനിശേരി സ്വദേശിയാണ് തനിക്കെതിരെ ക്വട്ടേഷൻ നൽകിയതെന്നും 25 ലക്ഷം രൂപക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ശബ്ദരേഖ ഉടൻ പുറത്തുവിടുമെന്നും കെ എം ഷാജി അറിയിച്ചു.

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കരുതുന്നതായും നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ ഭീഷണിയെന്നും ഷാജി പറഞ്ഞു. പുറത്തുവിടാനിരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ള ആളുകൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും വധ ഗൂഢാലോചന വ്യക്തമാകുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടി. ശബ്ദസന്ദേശമടക്കം മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

Share this story