ഇടുക്കിയിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇടുക്കിയിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി നരിയംപാറയിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ റിക്ഷ ഡ്രൈവർ പിടിയിൽ. നരിയംപാറ സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ മനു മനോജിനെയാണ്(24) പിടികൂടിയത്.

പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ ദിവസം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മനു പീഡിപ്പിച്ചതായി കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്.

40 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച പ്രതിഷേധിച്ചു.

Share this story