കെ എം ഷാജിക്കെതിരെ എൽ ഡി എഫിന്റെ പ്രതിഷേധം; 180 കേന്ദ്രങ്ങളിൽ ഒക്ടോബർ 30ന് ജനകീയ കൂട്ടായ്മ

കെ എം ഷാജിക്കെതിരെ എൽ ഡി എഫിന്റെ പ്രതിഷേധം; 180 കേന്ദ്രങ്ങളിൽ ഒക്ടോബർ 30ന് ജനകീയ കൂട്ടായ്മ

മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ എൽ ഡി എഫ് പ്രതിഷേധത്തിന്. അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും ആരോപിച്ചാണ് പ്രതിഷേധം. ഒക്ടോബർ 30ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ട്. കെട്ടിട നികുതിയും ആഡംബര നികുതിയും അടിച്ചിട്ടില്ല. തുടർച്ചയായി നിയമലംഘനം നടത്തുകയാണ്. 8.60 ലക്ഷം രൂപ വായ്പ എടുത്തിട്ട് നാല് കോടിയോളം രൂപയുടെ വീടാണ് നിർമിച്ചതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു

Share this story