മുന്നോക്ക സംവരണം അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് വെള്ളാപ്പള്ളി; യുഡിഎഫ് നിലപാട് വ്യക്തമാക്കണം

മുന്നോക്ക സംവരണം അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് വെള്ളാപ്പള്ളി; യുഡിഎഫ് നിലപാട് വ്യക്തമാക്കണം

മുന്നോക്ക സംവരണം പത്ത് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അഞ്ച് ശതമാനം മാത്രമേ വരൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു

മറ്റുള്ളവർക്ക് ദ്രോഹം ചെയ്തു കൊണ്ടാകരുത് പാവപ്പെട്ടവർക്ക് സഹായം നൽകുന്നത്. സവർണ ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ ചേർന്നാൽ 26 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. വിദ്യാഭ്യാസ മേഖലയിലടക്കം അവർ ഏറെ മുന്നിലാണ്. ഭരണതലത്തിലും അവർക്ക് പ്രാതിനിധ്യമുണ്ട്. ഇതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അഞ്ച് ശതമാനമാണ്. അവർക്ക് 10 ശതമാനം സംവരണം നൽകുന്നത് ശരിയല്ല

ഇത് കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. വിഷയത്തിൽ സംയുക്തമായ സമരങ്ങൾക്ക് എസ് എൻ ഡി പി ആലോചിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Share this story