പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്: ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്: ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് കേസ്. നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെ നടന്ന ഇടപാടിലാണ് ചോദ്യം ചെയ്യൽ

പാലാരിവട്ടം പാലം അഴിമതിയിൽ ലഭിച്ച പണം ഇതിലുണ്ടെന്ന് ആരോപണം
ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നോട്ടുനിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടുകൾ വഴി പത്ത് കോടി രൂപ വെളുപ്പിച്ചെന്നണ് കേസ്

പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച പണമാണിതെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Share this story