മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മറുപടി പരിഹാസ്യം; മുഖ്യമന്ത്രി പച്ചക്കള്ളം ആവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മറുപടി പരിഹാസ്യം; മുഖ്യമന്ത്രി പച്ചക്കള്ളം ആവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

ബിനീഷിന്റെയും ശിവശങ്കറിന്റെയും അറസ്റ്റിൽ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തിയ മറുപടി പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടിയും മുഖ്യമന്ത്രിയും പച്ചക്കള്ളം ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് സംഘമെത്തിയ ആരോപണത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല

മുഖ്യമന്ത്രി ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്നു. പിന്നീടത് ഒഴിവാക്കി. സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ കാണാനുള്ള ഒരു ഐ ഫോൺ എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ലൈഫ് മിഷൻ സിബിഐ അന്വേഷണം അട്ടിമറിക്കാനും ശ്രമം നടക്കുന്നു.

സിപിഎം കേന്ദ്ര കമ്മിറ്റി ജഡ വസ്തുവായി. പാർട്ടിയും സർക്കാരും കളങ്കപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പരസ്യവിമർശനത്തിൽ പ്രതികരണത്തിനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story