ചോദ്യം ചെയ്യലിനിടെ ബിനീഷ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

ചോദ്യം ചെയ്യലിനിടെ ബിനീഷ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരു: ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് വിവരം. മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി.

ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും.

Share this story