പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്ത് ഡിജിപി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്ത് ഡിജിപി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കുന്ന പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുത്ത് നിർവീര്യമാക്കാനഉള്ള ശ്രമമാണ് ഡിജിപി ബെഹ്‌റ നടത്തുന്നെന്ന് ചെന്നിത്തല ആരോപിച്ചു. തന്റെ അഴിമതി മൂടിവെച്ചതിന് സർക്കാരിന് പ്രത്യൂപകാരം ചെയ്യുകയാണ് ഡിജിപിയെന്നും ചെന്നിത്തല ആരോപിച്ചു

പിടി തോമസ്, കെ എം ഷാജി, വി ഡി സതീശൻ തുടങ്ങിയ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുക്കാനും അപമാനിക്കാനുമുള്ള ശ്രമം നടക്കുകയാണ്. ബോധപൂർവമായ നീക്കമാണിത്. അഴിമതി ചൂണ്ടിക്കാണിക്കുന്ന സർക്കാരിന്റെ കൊള്ളക്കെതിരെ പ്രതികരിക്കുന്ന എംഎൽഎമാരോട് പ്രതികാരം തീർക്കാനാണ് ഡിജിപി ശ്രമിക്കുന്നതെങ്കിൽ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു

കേരളം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ ഡിജിപിയാണ് നിലവിലുള്ളത്. സിഎജി റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. പോലീസ് ആസ്ഥാനത്ത് നടത്തിയ നാലര വർഷത്തെ അഴിമതി റിപ്പോർട്ട് കോൾഡ് സ്‌റ്റോറേജിൽ വെച്ചിരിക്കുകയാണ്. ഇതുകൊണ്ടൊന്നും അഴിമതിക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story