ലൈഫ് മിഷൻ: ഇ ഡിയുടെ ഇടപെടലിനെതിരെ പരാതി; ഉദ്യോഗസ്ഥരെ നിയമസഭാ സമിതി വിളിച്ചുവരുത്തും

ലൈഫ് മിഷൻ: ഇ ഡിയുടെ ഇടപെടലിനെതിരെ പരാതി; ഉദ്യോഗസ്ഥരെ നിയമസഭാ സമിതി വിളിച്ചുവരുത്തും

ലൈഫ് മിഷൻ പദ്ധതിയിലെ ഇ ഡി ഇടപെടൽ നിയമസഭാ സമിതി പരിശോധിക്കും. ലൈഫ് പദ്ധതി ഫയലുകൾ ആവശ്യപ്പെട്ട കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം എംഎൽഎ ജയിംസ് മാത്യു സ്പീക്കർക്ക് നൽകിയ പരാതിയിലാണ് നടപടി

വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തൊട്ടാകെയുള്ള നിർമാണ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് ഇ ഡിയുടെ ഇടപെടൽ. ലൈഫ് മിഷന്റെ ചുമതലുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്താകെയുള്ള വിവരങ്ങൾ ആരായുകയാണ്

സമയബന്ധിതമായി ഭവനപദ്ധതികൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറുമെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ ഉറപ്പ്. ഇത് പാലിക്കാൻ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.

നിയമസഭക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിൽ വീഴ്ചക്ക് കാരണമാകും. അതിനാൽ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജയിംസ് മാത്യു ആവശ്യപ്പെടുന്നു. പരാതി പരിഗണിച്ച സ്പീക്കർ ഇത് പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇഡി ഉദ്യോഗസ്ഥരെ വിളിച്ച് വിശദീകരണം തേടാനും തുടർ നടപടി സ്വീകരിക്കാനുമാണ് സാധ്യത

Share this story