ബാലുശ്ശേരിയിൽ പീഡനത്തിന് ഇരയായ ആറു വയസ്സുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു

ബാലുശ്ശേരിയിൽ പീഡനത്തിന് ഇരയായ ആറു വയസ്സുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറ് വയസ്സുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയാണ് കമ്മീഷൻ സന്ദർശിച്ചത്. നേപ്പാളി സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായത്.

കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ വേണ്ട സംവിധാനങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. വിദഗ്ധ സംഘമാണ് കുട്ടിക്ക് ചികിത്സ നൽകുന്നത്. കുട്ടിയുടെ വീട് സന്ദർശിക്കും. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം ചെയ്തു നൽകുമെന്നും കമ്മീഷൻ അറിയിച്ചു.

അതേസമയം വാളയാര്‍, ബാലുശ്ശേരി സംഭവങ്ങളില്‍ ഇടപെടാന്‍ വൈകി എന്ന ആരോപണങ്ങള്‍ കമ്മീഷന്‍ തള്ളി. രണ്ട് സംഭവങ്ങളിലും ഇടപെടാന്‍ വൈകിയിട്ടില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. ബാലുശ്ശേരി സംഭവത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share this story