കേരളാ കോൺഗ്രസിൽ ജോസഫ്-പിസി തോമസ് വിഭാഗങ്ങൾ ലയിച്ചേക്കും

കേരളാ കോൺഗ്രസിൽ ജോസഫ്-പിസി തോമസ് വിഭാഗങ്ങൾ ലയിച്ചേക്കും

കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും പി സി തോമസ് വിഭാഗവും ലയിച്ച് ഒന്നായേക്കും. രണ്ട് പാർട്ടികളും കൂടി ലയിച്ച് ഒന്നായാൽ പി സി തോമസിനെ മുന്നണിയിലെടുക്കാമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തീരുമാനമായിരുന്നു

ലയനത്തിൽ ഇരു പാർട്ടികൾക്കും താത്പര്യമുണ്ടെന്നാണ് സൂചന. എന്നാൽ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങൾ ബാക്കിയുണ്ടെന്നും ചർച്ച ചെയ്ത് പരിഹരിച്ച ശേഷമാകും തീരുമാനമെന്നും പി സി തോമസ് പറഞ്ഞു.

കേരളാ കോൺഗ്രസ് എന്ന ഔദ്യോഗിക പാർട്ടി തങ്ങളുടേതാണ്. അതിന് വിഘാതമാകുന്ന നടപടികൾക്ക് താത്പര്യമില്ല. കേരളാ കോൺഗ്രസ് വിഭാഗങ്ങളെല്ലാം ലയിച്ച് ഒരു പാർട്ടിയായി കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പി സി തോമസ് പറഞ്ഞു.

Share this story