ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീൻ എംഎൽഎ ചോദ്യം ചെയ്യുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീൻ എംഎൽഎ ചോദ്യം ചെയ്യുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളിൽ പ്രതിയായ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം

പണം തിരിച്ചുകിട്ടില്ലെന്നും തട്ടിപ്പാണെന്നും വ്യക്തമായതോടെയാണ് നിക്ഷേപകർ പരാതി നൽകി തുടങ്ങിയത്. നൂറിലധികം കേസുകളാണ് പോലീസ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. ചന്തേര, പയ്യന്നൂർ, കാസർകോട് സ്‌റ്റേഷനുകളിയാണ് കേസുകൾ

കഴിഞ്ഞ ദിവസം ഫാഷൻ ഗോൾഡ് എംപി പൂക്കോയ തങ്ങളെയും കേസ് ഒതുക്കാനായി മുസ്ലിം ലീഗ് മധ്യസ്ഥതക്കായി നിയോഗിച്ച കലട്ര മായിൻ ഹാജിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Share this story