കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ; എംഎൽഎയുടെ ജാമ്യഹർജി നാളെ പരിഗണിക്കും

കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ; എംഎൽഎയുടെ ജാമ്യഹർജി നാളെ പരിഗണിക്കും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീന്റെ കൂട്ടുപ്രതിയായ ഫാഷൻ ഗോൾഡ് എംഡി ഒളിവിലെന്ന് സൂചന. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് ഒളിവിൽ പോയതായാണ് വിവരം

കമറുദ്ദീൻ എംഎൽഎയുടെ ജാമ്യഹർജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും. നിലവിൽ ജില്ലാ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ. ഐപിസി 420, 406,409 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപമായി എത്തിയ പണം പ്രതികൾ ദുരുപോയഗം ചെയ്തു. നിയവിരുദ്ധമായ സ്വകാര്യ സ്വത്ത് സമ്പാദനമാണ് എംഎൽഎ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this story