കോതമംഗലം പള്ളി തർക്കം: സർക്കാർ പക്ഷം പിടിക്കുന്നുവെന്ന് കോടതി, കേന്ദ്രസേനയെ വിളിക്കുമെന്ന് മുന്നറിയിപ്പ്

കോതമംഗലം പള്ളി തർക്കം: സർക്കാർ പക്ഷം പിടിക്കുന്നുവെന്ന് കോടതി, കേന്ദ്രസേനയെ വിളിക്കുമെന്ന് മുന്നറിയിപ്പ്

കോതമംഗലം പള്ളി തർക്ക കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ പക്ഷം പിടിക്കുകയാണെന്നായിരുന്നു വിമർശനം. ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

ശബരിമല തീർഥാടനം, തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുത്ത് കൈമാറാൻ പോലീസ് സേനയുടെ കുറവുണ്ടെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഈ നിലപാട് തുടർന്നാൽ കേന്ദ്ര സേനയെ വിളിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി

വിധി നടപ്പാക്കാൻ സർക്കാർ വീണ്ടും സാവകാശം ചോദിച്ചു. എന്നാൽ ഇനി സാവകാശം നൽകില്ലെന്ന് കോടതി അറിയിച്ചു. നിലപാട് വ്യക്തമാക്കാൻ നാളെ ഹാജരാകണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറലിന് കോടതി നിർദേശം നൽകി.

Share this story