കോട്ടയം ജില്ലാ പഞ്ചായത്തിൽ സീറ്റ് ധാരണ; ജോസഫ് വിഭാഗം 9 സീറ്റിൽ മത്സരിക്കും

കോട്ടയം ജില്ലാ പഞ്ചായത്തിൽ സീറ്റ് ധാരണ; ജോസഫ് വിഭാഗം 9 സീറ്റിൽ മത്സരിക്കും

കോട്ടയം ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ ധാരണയിലെത്തി. ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് 9 സീറ്റുകൾ നൽകും. പഞ്ചായത്ത്-ബ്ലോക്ക് തലത്തിലും സീറ്റ് ധാരണയായിട്ടുണ്ട്

കഴിഞ്ഞ തവണ 11 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. എന്നാൽ ജോസ് വിഭാഗം പാർട്ടിയിൽ നിന്ന് വിട്ടുപോയതിനാൽ 9 സീറ്റ് നൽകിയാൽ മതിയെന്നായിരുന്നു കോൺഗ്രസിന്റെ തീരുമാനം. 11 സീറ്റ് തന്നെ വേണമെന്ന് ജോസഫ് വാശി പിടിച്ചെങ്കിലും കോൺഗ്രസ് അയഞ്ഞില്ല

പിളർപ്പിന് മുമ്പുള്ള സീറ്റുകൾ ഇനി തരാൻ ആകില്ലെന്ന നിലപാടായിരുന്നു കോൺഗ്രസിന്. ജയിച്ച സീറ്റുകൾ എന്ന കണക്ക് പ്രകാരം ആറ് സീറ്റേ ലഭിക്കുവെന്ന് കോൺഗ്രസ് നിലപാടെടുത്തു. എന്നാൽ 10 സീറ്റെങ്കിലും ലഭിക്കണമെന്ന് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടു. ഒടുവിൽ 9 സീറ്റെന്ന സമവായത്തിൽ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

Share this story