കോഴിക്കോട്ടെ ബീച്ചുകളിൽ നാളെ മുതൽ പ്രവേശനം അനുവദിക്കും; കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

കോഴിക്കോട്ടെ ബീച്ചുകളിൽ നാളെ മുതൽ പ്രവേശനം അനുവദിക്കും; കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാൻ ജില്ലാ കലക്ടറുടെ അനുമതി. പ്രവേശന കവാടത്തിൽ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകൾ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. കോവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ പ്രത്യേകം പ്രദർശിപ്പിക്കണം.

നിശ്ചിത ഇടവേളകളിൽ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസർ സ്-പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കാൻ നടപടികൾ സ്വീകരിക്കണം. ബീച്ചുകളിൽ ഡ്യൂട്ടിയിലുള്ളവർക്ക് ടൂറിസം പോലീസിന്റെ സഹായം ആവശ്യപ്പെടാം. ആഭ്യന്തര വിനോദ സഞ്ചാരികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. രോഗലക്ഷണങ്ങളുള്ളവരെ ബീച്ചിൽ പ്രവേശിപ്പിക്കരുത്. ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ മാസ്-ക് നിർബന്ധമായും ധരിക്കുകയും സാനിട്ടൈസർ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Share this story