കുറേ കാര്യങ്ങൾ പറയാനുണ്ട്; സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദു:ഖമില്ലെന്നും ശോഭാ സുരേന്ദ്രൻ

കുറേ കാര്യങ്ങൾ പറയാനുണ്ട്; സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദു:ഖമില്ലെന്നും ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഒന്നര മണിക്കൂറോളം നേരം കൂടിക്കാഴ്ച നീണ്ടുനിന്നു

സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദു:ഖമില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വാർഡ് മെമ്പർ പോലും ഇല്ലാതിരുന്ന കാലത്താണ് ബിജെപിയിലേക്ക് വന്നത്. സ്ഥാനമോഹി ആയിരുന്നുവെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കുമായിരുന്നില്ല. നിരവധി കാര്യങ്ങൾ പറയാനുണ്ട്. വിശദമായി പിന്നീട് പറയുമെന്നും ശോഭ പറഞ്ഞു

Share this story