കെ സി വേണുഗോപാലിന്റെ വീട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി കണ്ണൂരിൽ

കെ സി വേണുഗോപാലിന്റെ വീട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി കണ്ണൂരിൽ

വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട് സന്ദർശിക്കാനാണ് രാഹുൽ എത്തുന്നത്. വേണുഗോപാലിന്റെ അമ്മ കെ സി ജാനകിയമ്മ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അനുശോചനം അറിയിക്കുന്നതിനായാണ് രാഹുൽ ഗാന്ധി എത്തുന്നത്. രാവിലെ ഒമ്പതരയോടെ അദ്ദേഹം കണ്ണൂരിലെത്തി. സന്ദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുൽ ഡൽഹിക്ക് മടങ്ങും. പയ്യന്നൂർ കണ്ടോന്താറിലാണ് കെ സി വേണുഗോപാലിന്റെ വീട്.

Share this story