സ്വപ്‌നയുമായി തോമസ് ഐസകിന് അടുത്ത ബന്ധം, എന്ത് ബന്ധമെന്ന് മന്ത്രി തന്നെ വിശദീകരിക്കണം: കെ സുരേന്ദ്രൻ

സ്വപ്‌നയുമായി തോമസ് ഐസകിന് അടുത്ത ബന്ധം, എന്ത് ബന്ധമെന്ന് മന്ത്രി തന്നെ വിശദീകരിക്കണം: കെ സുരേന്ദ്രൻ

ധനമന്ത്രി തോമസ് ഐസകിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വപ്‌ന സുരേഷും തോമസ് ഐസകും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. എന്ത് ബന്ധമാണെന്ന് ഐസക് തന്നെ വ്യക്തമാക്കണം. ടെലഫോൺ രേഖകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും

കിഫ്ബിയിലും സ്വർണക്കടത്ത് സംഘം ഇടപെട്ടു. ചില പദ്ധതികളുടെ കാര്യത്തിൽ ശിവശങ്കറുമായും സ്വപ്‌നയുമായും ഐസക് ചർച്ച നടത്തിയിട്ടുണ്ട്. ശിവശങ്കറുമായി ചേർന്ന് ചില കളികൾ അവർ കളിച്ചിട്ടുണ്ട്. സ്വർണക്കടത്തിലും മയക്കുമരുന്നിലും മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും ഈ സ്വർണക്കടത്ത് സംഘത്തിന് പങ്കാളിത്തമുണ്ട്

സ്വർണക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചുവെന്നതിന്റെ തെളിവുകൾ പുറത്തുവരുന്നുണ്ട്. അതിലൊരു പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസകെന്നും സുരേന്ദ്രൻ ആരോപിച്ചു.

Share this story