മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. യുവതിയുടെ പരാതി മാധ്യമങ്ങളിൽ വാർത്തയായതിന് ശേഷം മാത്രമാണ് ജീവനക്കാരനെതിരെ നടപടിയെടുത്തത്

അതേസമയം രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് എംഎംസി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമമുണ്ടായത്.

ജീവനക്കാരൻ യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നെടുക്കുകയും വാട്‌സാപ്പ് സന്ദേശമയച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് യുവതി അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് രാത്രി പീഡന ശ്രമം അരങ്ങേറിയത്.

Share this story