ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധന; അറസ്റ്റുണ്ടായേക്കും

ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് പരിശോധന; അറസ്റ്റുണ്ടായേക്കും

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഭാര്യ അറിയിച്ചതിന് പിന്നാലെയാണ് വീട്ടിൽ പരിശോധന നടത്തുന്നത്.

അതേസമയം ഇബ്രാഹിംകുഞ്ഞ് ചികിത്സയിലാണെന്ന് ലേക്ക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അറസ്റ്റ് മുൻകൂട്ടി അറിഞ്ഞ മുസ്ലിം ലീഗ് നേതാവ് ആശുപത്രിയിൽ അഡ്മിറ്റാകുകയായിരുന്നുവെന്നാണ് സംശയം

ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. പോലീസും വിജിലൻസ് സംഘത്തോടൊപ്പമുണ്ട്. ഇതിൽ ഒരു സംഘം വീട്ടിൽ പരിശോധന തുടരും. മറ്റൊരു സംഘം ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കും.

Share this story