ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം തീർക്കുന്നുവെന്ന് ചെന്നിത്തല

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം തീർക്കുന്നുവെന്ന് ചെന്നിത്തല

പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. അഴിമതി കേസിലെ പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരം ആണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം

മൂന്ന് എംഎൽഎമാരെയാണ് കേസിൽ കുടുക്കിയത്. കാസർകോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. പിന്നീട് കെ എം ഷാജിക്കെതിരെയായി നീക്കം. പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. ഈ മൂന്ന് നടപടിയും രാഷ്ട്രീയപ്രേരിതമാണെന്ന് ചെന്നിത്തല പറഞ്ഞു

സമ്മർദം സഹിക്ക വയ്യാതെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റിനൊരുങ്ങിയത്. മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതാണോ ഇബ്രാഹിംകുഞ്ഞ് ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിച്ചു.

Share this story